നെടുമ്പാശേരി: കർഷകസംഘം നേതാക്കളായ കെ.ആർ. വീൻസെന്റും കെ.പി. വിൽസണും ചേർന്ന് പാറക്കടവിൽ നെൽക്കൃഷിയുടെ ഞാറുനടീൽ കർഷക തൊഴിലാളി യൂണിയൻ നേതാവ് എം.പി. പത്രോസ് ഉദ്ഘാടനം ചെയ്തു. ഇ എസ്. നാരായണൻ അദ്ധ്യക്ഷത വഹിച്ചു. പി. അശോകൻ വിത്ത് വിതരണം ചെയ്തു. സി.എൻ. മോഹനൻ, എം.കെ. പ്രകാശൻ, സി.എം. സാബു, ആശ ദിനേശൻ,എന്നിവർ സംസാരിച്ചു. വി.എ. പ്രഭാകരൻ, റീനാ രാജൻ, മണി ബാലകൃഷ്ണൻ, കെ.ആർ. വിൻസെന്റ്, എം.എ. ഫ്രാൻസിസ്, വി.സി. ശങ്കരൻ, സി. പോളച്ചൻ, വി.എൻ. അജയകുമാർ, ഓമന ദിനേശൻ, കെ.പി. ജോർജ്, സംഗീത സുരേന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.