
കളമശേരി: എച്ച്.എം.ടി സ്കൂൾറോഡിലൂടെ അമിതവേഗതയിൽ പാഞ്ഞകാർ നിയന്ത്രണം തെറ്റി വഴിയരികിലെ മരത്തിൽ ഇടിച്ച് തങ്ങിനിന്നു. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയിരുന്നു അപകടം. എയർബാഗ് പൊട്ടിയനിലയിലാണ്. കാറിലുണ്ടായിരുന്ന രണ്ട് യുവാക്കൾ വണ്ടിയിൽ നിന്നിറങ്ങി ഓടിപ്പോകുന്നത് കണ്ടതായി ദൃക്‌സാക്ഷികൾ പറഞ്ഞു. പൊലീസെത്തി വാഹനം സ്ഥലത്തുനിന്ന് മാറ്റി. കാർ യാത്രികരെ കണ്ടെത്താൻ സമീപത്തെ സി.സി.ടിവി കാമറകൾ പൊലീസ് പരിശോധിക്കുന്നുണ്ട്.