കളമശേരി: പെരിയാറിന്റെ കൈവഴിയിൽ മത്സ്യങ്ങൾ ചത്തുപൊങ്ങി. ഇന്നലെ രാവിലെ മുതൽ കൂട്ടത്തോടെ ജലോപരിതലത്തിൽ പിടയുന്ന കാഴ്ചയായിരുന്നു. ഏലൂർ പുതിയ റോഡ് ഫ്രാങ്ക്ളിൻ ഗാർഡന് സമീപവും മഞ്ഞുമ്മൽ ആറാട്ടുകടവ് ഭാഗങ്ങളിലും കരിമീൻ , പള്ളത്തി, പിലോപ്പി, കറൂപ്പ് തുടങ്ങിയവ ചത്തുപൊങ്ങി. പി. സി.ബി ഉദ്യോഗസ്ഥർ എത്തി സാമ്പിൾ ശേഖരിച്ചു.