പള്ളുരുത്തി: വിലക്കയറ്റം,ക്രമസമാധാന തകർച്ച, പിണറായി സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾ എന്നിവയ്ക്കെതിരെ കൊച്ചി സൗത്ത് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഷാജി കുറുപ്പശേരി നയിക്കുന്ന രണ്ടു ദിവസത്തെ പൗര വിചാരണ പദയാത്ര ചെല്ലാനത്ത് സമാപിച്ചു. സമ്മേളനം ഡി. സി. സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് തോമസ് ഗ്രിഗറി അദ്ധ്യക്ഷത വഹിച്ചു. തമ്പി സുബ്രഹ്മണ്ണ്യൻ, എം.പി. ശിവദത്തൻ,ജോൺ പഴേരി, ദീപു കുഞ്ഞു കുട്ടി,അനില സെബാസ്റ്റ്യൻ, എ. ജെ. ബാസ്റ്റിൻ,ഷാജി തോപ്പിൽ ,പീറ്റർ ഷീൻ,ജിനു കെ. വിൻസെന്റ്, പി. എ. ബാബു,ജോഷി ആന്റണി,എ. പി. റോയി,കെ. എ. ജൽട്ടൻ,പ്രശാന്ത് ജോസഫ്, മെറ്റിൽഡ മൈക്കൾ,നെൽസൺ കൊച്ചേരി,തുടങ്ങിയവർ സംസാരിച്ചു. രാവിലെ മുണ്ടംവേലി സെന്റ് ലുയിസ് പള്ളിക്ക് സമീപം രണ്ടാംദിന യാത്ര ഉദ്ഘാടനം കെ. പി. സി. സി മെമ്പർ എൻ. വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. പി.ജെ. പ്രദീപ് അദ്ധ്യക്ഷത വഹിച്ചു. മഹിളാ കോൺഗ്രസ് ജില്ല പ്രസിഡന്റ് അഡ്വ. മിനിമോൾ,കെ. കെ. കുഞ്ഞച്ചൻ,കെ. എം. റഹിം,എൻ. ആർ. ശ്രീകുമാർ,അജിത് അമീർ ഭാവ,പി. എച്ച്.നാസർ,ആന്റണി ബാബു,ഷൈല തദ്ദേവുസ്,ഷീബ ഡുറോം തുടങ്ങിയവർ സംസാരിച്ചു. കായിക മത്സരങ്ങളിൽ മെഡൽ ജേതാക്കളെ യോഗത്തിൽ അനുമോദിച്ചു.