thuravur
തുറവുർ ഗ്രാമീണ സഹകരണസംഘം പൊതുയോഗത്തിൽ വച്ച് സഹകാരികൾക്കുള്ള ലാഭവിഹിതവിതരണം പ്രസിഡന്റ് ജോസഫ് പാറേക്കാട്ടിൽ എൻ.കെ.സദാനന്ദന് നൽകി ഉദ്ഘാടനം ചെയ്യുന്നു

അങ്കമാലി: തുറവൂർ ഗ്രാമീണ സഹകരണസംഘം വാർഷിക പൊതുയോഗം തുറവൂർ എസ്.എൻ.ഡി.പി ശാഖാഹാളിൽ നടന്നു. സംഘം പ്രസിഡൻ്റ് ജോസഫ് പാറേക്കാട്ടിൽ ഉദ്ഘാടനം ചെയ്തു. വാർഷികവരവ് ചെലവ് കണക്കുകളും ബൈലാഭദഗതികളും സംഘം ഓണററി സെക്രട്ടറി കെ.വി. പീറ്റർ അവതരിപ്പിച്ചു. സഹകാരികൾക്കുള്ള ലാഭവിഹിതം വിതരണംചെയ്തു. ഭരണസമിതി അംഗങ്ങളായ എം.എം. ജയ്സൺ, കെ.കെ. ശിവൻ, പി.കെ. ശിവൻ, ടി.പി. തോമസ്, എ.വി. ദേവരാജൻ, ലിനി യാക്കോബ്, റിൻസി പോളച്ചൻ, മായ സജീവ്, വൈസ് പ്രസിഡന്റ് പി.വി. ജോയി, ഭരണസമിതിഅംഗം കെ.കെ.സുരേഷ് എന്നിവർ പ്രസംഗിച്ചു.