navayuga
വിവി ദാമോദരൻ അനുസ്മരണ യോഗം മാദ്ധ്യമ പ്രവർത്തകൻ വർഗീസ് പുതുശേരി ഉദ്ഘാടനം ചെയ്യുന്നു

അങ്കമാലി: നായത്തോട് നവയുഗ കലാസമിതിയുടെ ആഭിമുഖ്യത്തിൽ കലാസമിതിയുടെ പ്രാരംഭകാല പ്രവർത്തകനും ആദ്യകാല കമ്യൂണിസ്റ്റ്റ്റ് നേതാവുമായ വി.വി. ദാമോദരനെ അനുസ്മരിച്ചു. കലാസമിതി മന്ദിരത്തിൽ ചേർന്ന അനുസ്‌മരണയോഗം മാദ്ധ്യമപ്രവർത്തകൻ വർഗീസ് പുതുശേരി ഉദ്‌ഘാടനം ചെയ്തു. കലാസമിതി പ്രസിഡന്റ് രതീഷ്‌കുമാർ കെ. മാണിക്യമംഗലം അദ്ധ്യക്ഷത വഹിച്ചു. കെ. കുട്ടപ്പൻ, ടി.വൈ. ഏല്യാസ്, ഷാജി യോഹന്നാൻ, ജിജോ ഗർവാസിസ്, കലാസമിതി ട്രഷറർ വി.എൻ. സന്തോഷ്‌കുമാർ, സെക്രട്ടറി പി.എൻ. രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.