കോലഞ്ചേരി: സ്റ്റുഡന്റ്സ് നഴ്‌സസ് അസോസിയേഷൻ ഒഫ് ഇന്ത്യ മദ്ധ്യമേഖല കായികമേളയിൽ എറണാകുളം ജേതാക്കളായി. കോലഞ്ചേരി എം.ഒ.എസ്.സി നഴ്സിംഗ് കോളേജിനാണ് രണ്ടാംസ്ഥാനം. കോളേജിലെ അലക്‌സ് ജോസും ലിൻഡ ജോണും വ്യക്തിഗത ചാമ്പ്യൻമാരായി. ആശുപത്രി സെക്രട്ടറിയും സി.ഇ.ഒയുമായ ജോയ് പി. ജേക്കബ് കായികമേള ഉദ്ഘാടനം ചെയ്തു. സ്റ്റുഡന്റ്സ് നഴ്‌സസ് അസോസിയേഷൻ ഒഫ് ഇന്ത്യ മദ്ധ്യമേഖല ചെയർപേഴ്‌സൺ ഡോണ ബാബു അദ്ധ്യക്ഷയായി. അഡ്മിനിസ്ട്രേറ്റീവ് ഡയറക്ടർ പ്രൊഫ. പി.വി. തോമസ്, നഴ്സിംഗ് കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. എൻ.എ. ഷീല ഷേണായ്, വൈസ് പ്രിൻസിപ്പൽ ഡോ. നമിത സുബ്രഹ്മണ്യം, ഫാ. ജോൺ കുര്യാക്കോസ്, ലിൻസി ഐസക്, കാശി ലക്ഷ്മൺ, അലീഷ ജോൺ, സുബിൽ സണ്ണി, മീഖൾ സൂസൻ ബേബി തുടങ്ങിയവർ സംസാരിച്ചു. ലിൻസി ഐസക് വിജയികൾക്ക് ട്രോഫികൾ കൈമാറി.