mes
മാറംപള്ളി എം.ഇ.എസ് കോളേജിൽ നടന്ന നാഷണൽ സെമിനാർ ഹയർ എഡ്യൂക്കേഷൻ കൗൺസിൽ മെമ്പർ സെക്രട്ടറി ഡോ. രാജൻ വർഗീസ് ഉദ്ഘാടനം ചെയ്യുന്നു

പെരുമ്പാവൂർ: ഉന്നത വിദ്യാഭ്യാസരംഗത്തെ ബെസ്റ്റ് പ്രാക്ടീസസ് എന്ന വിഷയത്തിൽ എം.ഇ.എസ് കോളേജ് മാറംപള്ളിയിൽ സംഘടിപ്പിച്ച സെമിനാർ ഹയർ എഡ്യൂക്കേഷൻ കൗൺസിൽ മെമ്പർ സെക്രട്ടറി ഡോ. രാജൻ വർഗീസ് ഉദ്ഘാടനം ചെയ്തു. എം.ഇ.എസ് കൊച്ചി കോളേജ് പ്രിൻസിപ്പൽ ഡോ. പി.കെ. യാക്കൂബ്, എസ്.സി.ഇ.ആർ.ടി മുൻ ഡയറക്ടർ ഡോ. പി.എ. ഫാത്തിമ, പ്രിൻസിപ്പൽ ഡോ. അജിംസ് പി. മുഹമ്മദ്, അഡ്വ. എ.എ. അബുൽഹസൻ, ഡോ. പി.എം ജാസ്മിൻ, ഡോ. ലിംസീർ അലി, ഡോ. എ. അസ്ഹർ, ഡോ. പി.എം ഷെമി, ഡോ. ജുബൽ മാത്യു എന്നിവർ സംസാരിച്ചു.