കോലഞ്ചേരി: എസ്.എൻ.ഡി.പി യോഗം തിരുവാണിയൂർ ശാഖാവാർഷിക പൊതുയോഗം കുന്നത്തുനാട് യൂണിയൻ അഡ്മിനിസ്ട‌്രേറ്റീവ് കമ്മിറ്റി ചെയർമാൻ കെ.കെ. കർണൻ ഉദ്ഘാടനം ചെയ്തു. കമ്മിറ്റി അംഗം ടി.എൻ. സദാശിവൻ അദ്ധ്യക്ഷനായി.
ഭാരവാഹികളായി കെ.എൻ. മോഹനൻ (പ്രസിഡന്റ്), കെ.കെ. സുരേന്ദ്രൻ (വൈസ് പ്രസിഡന്റ്), ടി.ആർ. മനോഹരൻ (സെക്രട്ടറി), എൻ.കെ. കുമാരൻ (യൂണിയൻ കൗൺസിലർ), പി.എസ്. അയ്യപ്പൻകുട്ടി (ദേവസ്വം സെക്രട്ടറി), കെ.പി. നാരായണൻകുട്ടി, എം.കെ. സാംബശിവൻ, കെ.എൻ. മനോഹരൻ, പി.എം. വിജയൻ, സരോജം ശ്രീധരൻ, സുഭദ്ര രാമകൃഷ്ണൻ, ബിന്ദു സുനിൽ, എം.എൻ. കുഞ്ഞുമോൻ, രാജേഷ് കണ്ടേത്തുപാറ, മഞ്ജു ശിവദാസ്, കെ.കെ. സാബു, പി.എസ്. ശശീന്ദ്രൻ, പ്രസാദ് ശാന്തി, പി.എ. സൂരജ്, എം.കെ. അജി, കെ.എസ്. ജയദാസ്, ഇ.കെ. രമേശൻ (ശാഖാ കമ്മിറ്റി അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.