പെരുമ്പാവൂർ: നാരായണ ഗുരുവിന്റെ മതദർശനത്തെ അടിസ്ഥാനമാക്കി ഐ.എസ്.ആർ.എ എറണാകുളം ചാപ്റ്ററിന്റെയും ഗുരുകുലം സ്റ്റഡി സർക്കിൾ എറണാകുളം ജില്ലാ സമിതിയുടെയും തോട്ടുവ മംഗലഭാരതി ആശ്രമത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ മതസമന്വയ ദർശന സെമിനാർ തോട്ടുവ മംഗലഭാരതിയിൽ സംഘടിപ്പിച്ചു. നാരായണ ഗുരുകുലം റെഗുലേറ്റിംഗ് സെക്രട്ടറി സ്വാമി ത്യാഗീശ്വരൻ ഉദ്ഘാടനം ചെയ്തു. ഗുരുകുലം സ്റ്റഡി സർക്കിൾ ജനറൽ കൺവീനർ എം എസ് സുരേഷ് അദ്ധ്യക്ഷതവഹിച്ചു.
പലമത സാരവും ഏകം എന്ന വിഷയം റെയിൽനിഗം ലിമിറ്റഡ് ഡയറക്ടർ ഡോ. എം.വി. നടേശൻ അവതരിപ്പിച്ചു. ഫാ. തോമസ് പോൾ റമ്പാൻ, തോട്ടുവ മംഗലഭാരതി അദ്ധ്യക്ഷ സ്വാമിനി ജ്യോതിർമയി ഭാരതി, സ്വാമിനി കൃഷ്ണമയി രാധാദേവി, സ്വാമി ശിവദാസ് എന്നിവർ അനുഗ്രഹ പ്രഭാഷണം നടത്തി.
ഷഫീഖ് മൗലവി, നസീർ ബാഖവി, സമീർ ഹുദവി, അയൂബ് മൗലവി, ഐ.എസ്. ആർ.എ പ്രോഗ്രാം കോ ഓർഡിനേറ്റർ കെ.എം. അഷ്റഫ്, ജയരാജ് ഭാരതി, കെ.പി. ലീലാമണി, ഗുരുധർമ്മ പ്രചാരണസഭ ജില്ലാ സെക്രട്ടറി എം.ബി. രാജൻ, ഗുരുകുലം സ്റ്റഡി സർക്കിൾ ജില്ലാ കൺവീനർ പ്രതീഷ് സി.എസ്, കുന്നത്തുനാട് താലൂക്ക് അദ്ധ്യക്ഷ ഡോ. ബിന്ദു അരുൺ എന്നിവർ സംസാരിച്ചു.
ആചാര്യ പുരസ്‌കാരം ലഭിച്ച സി.എച്ച്. മുസ്തഫ മൗലവി, ഡോ. എം.വി. നടേശൻ എന്നിവരെ യോഗത്തിൽ ആദരിച്ചു.