പെരുമ്പാവൂർ: രായമംഗലം പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായി വനിതാ ക്ഷീരകർകർക്കുള്ള കാലിത്തീറ്റ വിതരണത്തിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് എൻ.പി. അജയകുമാർ നിർവഹിച്ചു. വൈസ് പ്രസിഡന്റ് ദീപ ജോയി അദ്ധ്യക്ഷതവഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബിജു കുര്യാക്കോസ്, മെമ്പർമാരായ ജോയ് പൂണേലി, ബിജി പ്രകാശ്,
മിനി ജോയി, ടിൻസി ബാബു, ക്ഷീര സഹകരണസംഘം പ്രസിഡന്റുമാരായ എൻ.സി. തോമസ്, സജി തണ്ടത്ത് എന്നിവർ സംസാരിച്ചു.

ഡോ. സന്ധ്യ ജി. നായർ പദ്ധതി വിശദീകരിച്ചു. ഇരുപത് ലക്ഷത്തി ഇരുപത്തി അയ്യായിരം രൂപയാണ് പദ്ധതിക്ക് വകയിരുത്തിയിട്ടുള്ളത്. ഓരോമാസവും ഒരു ചാക്ക് കാലിത്തീറ്റയുടെ പൈസ അടച്ചാൽ രണ്ട് ചാക്ക് കാലിത്തീറ്റ നൽകുന്നതാണ് പദ്ധതി. നിലവിൽ 300 വനിതാ ക്ഷീരകർഷകർക്കാണ് പദ്ധതി പ്രയോജനപ്പെടുന്നത്.