പെരുമ്പാവൂർ: ബ്ലോക്ക് പഞ്ചായത്ത് അംഗം ഷമീർ തുകലിൽ ഫണ്ട് അനുവദിപ്പിച്ച് പണി പൂർത്തിയാക്കിയ ചെറുവേലിക്കുന്ന്-മുടിക്കൽ റോഡിന്റെ ഉദ്ഘാടനം ബെന്നി ബഹനാൻ എം.പി. നിർവഹിച്ചു. ഷമീർ തുകലിൽ അദ്ധ്യക്ഷത വഹിച്ചു. റോഡിന്റെ നിർമ്മാണ പൂർത്തീകരണത്തിന് മുൻകാലങ്ങളിൽ ഫണ്ട് അനുവദിപ്പിച്ച മുൻ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. അബ്ദുൾ മുത്തലിബ്, ജില്ലാ പഞ്ചായത്ത് അംഗം സനിത റഹീം, ബ്ലോക്ക് അംഗം ഷമീർ തുകലിൽ, മുൻ ബ്ലോക്ക് അംഗം റെനീഷ അജാസ്, വാർഡ് അംഗം അഷ്റഫ് ചീരേക്കാട്ടിൽ എന്നിവരെ ആദരിച്ചു. വാഴക്കുളം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷജീന ഹൈദ്രോസ്, ബ്ലോക്ക് അംഗം ഷാജിദ നൗഷാദ്, അംഗങ്ങളായ സുബൈറുദ്ദീൻ, സുധീർ മുച്ചേത്ത്, സുഹറ കൊച്ചുണ്ണി, ജലാൽ, ഇബ്രാഹിം വടക്കനേത്തി, മാറമ്പിള്ളി സഹകരണ ബാങ്ക് പ്രസിഡന്റ് കെ. ശാരദ തുടങ്ങിയവർ സംസാരിച്ചു.

മുടിക്കല്ലിൽനിന്ന് ചെറുവേലിക്കുന്ന് വരെയുള്ള റോഡിന് ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമ പഞ്ചായത്തുകളിൽ നിന്നായി 70 ലക്ഷത്തിൽപരം രൂപ ചെലവഴിച്ചാണ് റോഡ് പൂർണമായും വീതികൂട്ടി കട്ടവിരിച്ചത്.