moothakunnam
മൂത്തകുന്നം എസ്.എൻ.എം

പറവൂർ: ഹയർസെക്കൻഡറി വിഭാഗം പൂരക്കളിയിൽ 2007ൽ നേടിത്തുടങ്ങിയ ഒന്നാം സ്ഥാനം ഇപ്പോഴും കൈവിട്ടിട്ടില്ല മൂത്തകുന്നം എസ്.എൻ.എം എച്ച്.എസ്.എസ് സ്‌കൂൾ. കൊവിഡിൽ നഷ്ടപ്പെട്ട രണ്ടു വർഷവും ഒരു വർഷം പങ്കെടുക്കാതിരുന്നതുമൊഴിച്ചാൽ തുടർ വിജയങ്ങളുടെ കഥമാത്രമാണ് ഇവർക്ക് പറയാനുള്ളത്. ആകെ 12 വർഷമാണ് ഒന്നാം സ്ഥാനം നേടിയത്. രണ്ട് മാസത്തെ പരിശീലനക്കരുത്തിലാണ് സ്‌കൂൾ പോരാട്ടത്തിനെത്തിയത്. കാസർഗോഡ് സ്വദേശിയായ അപ്പിയാൽ പ്രമോദ് ആണ് സംഘത്തെ പരിശീലിപ്പിക്കുന്നത്. 2007ൽ സംസ്ഥാന തലത്തിൽ നേടിയ രണ്ടാംസ്ഥാനവും ഇവരുടെ നേട്ടത്തിന് മാറ്റ് കൂട്ടുന്നു.

2007 മുതൽ സംസ്ഥാന തലത്തിൽ എ ഗ്രേഡ് നേടുന്ന സ്‌കൂൾ ഇത്തവണ ഒന്നാം സ്ഥാനം നേടാനാകുമെന്ന ഉറച്ച പ്രതീക്ഷയിലാണ്.


കൊവിഡ് വിദ്യാർഥികളുടെ കായികക്ഷമതയ്ക്ക് കോട്ടം വരുത്തിയിട്ടുണ്ട്. പരിശീലിപ്പിക്കാൻ ഏറെ പ്രയത്‌നിക്കേണ്ടി വന്നു. മത്സരശേഷവും വിദ്യാർത്ഥികൾ ഏറെ അവശരായിരുന്നു.
അപ്പിയാൽ പ്രമോദ്, പരിശീലകൻ