പെരുമ്പാവൂർ: പെരുമ്പാവൂരിൽ ഡി.ടി.പി സെന്ററിന് തീപിടിച്ചു. ഫയർഫോഴ്സെത്തിയാണ് തീയണച്ചത്. സിവിൽസ്റ്റേഷന് എതിർവശത്തുള്ള ആലാട്ടുചിറ തോമ്പ്രാക്കുടി ഷിബുരാജിന്റെ ഉടമസ്ഥതയിലുള്ള എ.സി.മി.ഇ ഫിൻ സർവീസസ് എന്ന സ്ഥാനത്തിന് ഇന്നലെ രാവിലെ 9.40 ഓടെയാണ് തീപിടിച്ചത്. രാവിലെ ഷട്ടർ തുറന്ന് ഉപകരണങ്ങൾ പ്രവർത്തനക്ഷമമാക്കി ഷട്ടർ അടച്ച് പുറത്തിറങ്ങിയതിനുശേഷം മുറിയിൽനിന്ന് പുക ഉയരുകയായിരുന്നു. അസി. സ്റ്റേഷൻ ഓഫീസർ സുബ്രഹ്മണ്യന്റെ നേതൃത്വത്തിൽ ഷാജി സെബാസ്റ്റ്യൻ, അജേഷ്, ആബിദ്, സാൻ, ബിജു കെ.കെ എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.