പെരുമ്പാവൂർ: അമേരിക്ക, യൂറോപ്പ്, ഗൾഫ് തുടങ്ങിയ വിവിധ രാജ്യങ്ങളിലെ പ്രവാസികളുടെയും മുൻ പ്രവാസികളുടെയും ജീവകാരുണ്യ, സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രവർത്തനങ്ങൾ ഏകോപിക്കുന്നതിനായി എറണാകുളം ജില്ലാ പ്രവാസി അസോസിയേഷൻ എന്ന ചാരിറ്റി സംഘടന (ഇ. ഡി.പി.എ) രൂപീകരിച്ചു. സുബൈർ അമ്പാടന്റെ അദ്ധ്യക്ഷതയിൽ പെരുമ്പാവൂരിൽ നടന്ന യോഗം പ്രഥമകമ്മിറ്റിക്ക് രൂപംനൽകി.
ദേശീയ അദ്ധ്യാപക അവാർഡ് ജേതാവും സൗദി ദമാം ഇന്ത്യൻ സ്‌കൂൾ മുൻ പ്രിൻസിപ്പലുമായ ഡോ. ഇ.കെ. മുഹമ്മദ് ഷാഫി, നസീർ പെരുമ്പാവൂർ (യു.എ.ഇ), ടി.എ. മുഹമ്മദ് ബഷീർ വല്ലം എന്നിവർ രക്ഷാധികാരികളും
കെ.എം. മുഹമ്മദ് (മമ്മി) മുടിക്കൽ പ്രസിഡന്റും സുബൈർ അമ്പാടൻ വല്ലം സെക്രട്ടറിയും കെ.എം. ബഷീർ കാച്ചാകുഴി ട്രഷററും നൗഫൽ പുലവത്ത്, പി.എം. സക്കീർ എന്നിവർ വൈസ് പ്രസിഡന്റുമാരും, മുസ്തഫ കമാൽ, അഷ്‌റഫ് പുളിന്താനം എന്നിവർ ജോയിന്റ് സെക്രട്ടറിമാരുമായി 21 അംഗ കമ്മറ്റിയെ തിരഞ്ഞെടുത്തു.