കൊച്ചി: അവയവങ്ങൾ ദാനം ചെയ്ത് ജീവൻ വെടിഞ്ഞവർക്ക് കേരളത്തിലാദ്യമായി സ്മാരകം നിർമ്മിച്ച് കൊച്ചി ആസ്റ്റർ മെഡ്‌സിറ്റി. ആസ്റ്റർ ഡി.എം ഹെൽത്ത് കെയർ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പൻ ശിലയിട്ട 'ഗാർഡൻ ഒഫ് ലൈഫ് ' എന്ന സ്മാരകത്തിന്റെ ഉദ്ഘാടനം ആസ്റ്ററിൽ 2015ൽ മരണാനന്തരം അവയവങ്ങൾ ദാനം ചെയ്ത ജെയിംസ് കെ.ജെയുടെ ഭാര്യ ഗ്രേസി ജെയിംസ് നിർവഹിച്ചു. ആസ്റ്റർ മെഡ്‌സിറ്റി മെഡിക്കൽ അഫയേഴ്‌സ് ഡയറക്ടർ ഡോ. ടി.ആർ. ജോൺ, ചീഫ് ഒഫ് മെഡിക്കൽ സർവീസസ് ഡോ. അനൂപ് വാര്യർ, ആസ്റ്റർ ഹോസ്പിറ്റൽസ് കേരള ആൻഡ് ഒമാൻ റീജിയണൽ ഡയറക്ടർ ഫർഹാൻ യാസിൻ തുടങ്ങിയവർ പങ്കെടുത്തു.