തൃപ്പൂണിത്തുറ: ജോർജിയൻ തീർത്ഥാടന കേന്ദ്രമായ കരിങ്ങാച്ചിറ സെന്റ് ജോർജ് യാക്കോബായ സുറിയാനി കത്തീഡ്രലിൽ വിശുദ്ധ യൽദോ മാർ ബസേലിയോസ് ബാവയുടെ ഓർമ്മ പെരുന്നാളിനും പ്രസിദ്ധമായ തമുക്കു നേർച്ചക്കും നാളെ തുടക്കമാകും.
നാളെ രാവിലെ 8 ന് കൊച്ചി ഭദ്രാസനാധിപനും മലങ്കര മെത്രാപ്പോലീത്തയുമായ ജോസഫ് മാർ ഗ്രീഗോറിയോസ് കൊടിയേറ്റും. വൈകീട്ട് 5:30 നു നടക്കുന്ന സന്ധ്യാപ്രാർത്ഥനയ്ക്ക് ശ്രേഷ്ഠ കാതോലിക്കാ ബസേലിയോസ് തോമസ് പ്രഥമൻ ബാവ മുഖ്യ കാർമ്മികത്വം വഹിക്കും. തുടർന്ന് യൂത്ത് അസോസിയേഷൻ വാർഷിക സമ്മേളനം.
പ്രധാന പെരുന്നാൾ ദിവസമായ ശനിയാഴ്ച രാവിലെ 6:30 ന് മുളയിരിക്കൽ ബെന്യാമിൻ റമ്പാന്റെ കാർമ്മികത്വത്തിൽ കുർബാന, തുടർന്ന് സെമിത്തേരിയിൽ ധൂപ പ്രാർത്ഥന, 8:30 ന് നടക്കുന്ന കുർബാനക്ക് ജോസഫ് മാർഗ്രീഗോറിയോസ് കാർമ്മികത്വം വഹിക്കും. 12 ന് വഴിപാടു സാധന ലേലം, വൈകിട്ട് ഏഴിന് ചിത്രപ്പുഴ കുരിശു പള്ളിയിലേക്കുള്ള പ്രദക്ഷിണം.