v-d-satheesan
ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കളമശേരിയിൽ നടക്കുന്ന സേവാദൾ ക്യാമ്പിൽ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ സംസാരിക്കുന്നു

കളമശേരി: പൊതുപ്രവർത്തകർ രാഷ്ട്രീയ രംഗത്ത് പുതുമാതൃക സൃഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ പറഞ്ഞു. ജില്ലാ കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ കളമശേരിയിൽ നടക്കുന്ന സേവാദൾ ട്രെയിനിംഗ് ക്യാമ്പിൽ സംസാരിക്കുകയായിരുന്നു.
ഡി.സി.സി. പ്രസിഡൻറ് മുഹമ്മദ് ഷിയാസ് അദ്ധ്യക്ഷത വഹിച്ചു. ഹൈബി ഈഡൻ .എം.പി, ഉമാ തോമസ് എം.എൽ.എ കെ.പി.സി.സി. വൈസ് പ്രസിഡന്റ് പി. സജീന്ദ്രൻ, ട്രഷറർ പ്രതാപചന്ദ്രൻ ജനറൽ സെക്രട്ടറി അബ്ദുൽ മുത്തലിബ്, സേവാദൾ സംസ്ഥാന ചെയർമാൻ രമേശൻ കരുവാശേരിൽ തുടങ്ങിയവർ സംസാരിച്ചു.