ആലുവ: കീഴ്മാട് ഗ്രാമപഞ്ചായത്ത് കേരളോത്സവത്തിന്റെ സമാപന സമ്മേളനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അൻവർ അലി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സതി ലാലു അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം സനിത റഹീം സമ്മാനദാനം നിർവഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ സ്‌നേഹ മോഹനൻ, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ലിസി സെബാസ്റ്റ്യൻ, എൽസി ജോസഫ്, കെ.കെ. നാസർ, ഷീജ പുളിക്കൽ, അബ്ദുൽ ഹക്കീം, എം. മീതിയൻ പിള്ള, പി.എ. ഷാജഹാൻ, പി.സി. ഹരിമോൻ എന്നിവർ സംസാരിച്ചു.