വൈപ്പിൻ: ഓൾ കേരള ബ്ലഡ് ഡോണേഴ്‌സ് സൊസൈറ്റിയുടെ യൂത്ത് ഐക്കൺ പുരസ്‌കാരം നേടിയ വൈ.സി.എഫ് ബ്ലഡ് ഡൊണേഷൻ വൈപ്പിൻ ചീഫ് കോ ഓർഡിനേറ്ററും എടവനക്കാട് എസ്.ഡി.പി.വൈ കെ.പി.എം ഹൈസ്‌കൂളിലെ സ്റ്റുഡന്റ് പൊലീസ് വോളണ്ടിയർ കോർപ്പസ് ലീഡറുമായ കീർത്തി കിഷോറിനെ സ്‌കൂൾ പൂർണ്ണ വിദ്യാർത്ഥി സംഘടന ദിശയുടെ നേതൃത്വത്തിൽ ചെയർമാൻ കെ. ഷാനവാസ് ഉപഹാരം നൽകി ആദരിച്ചു. വിനോദ് കാരോളിൽ, വിനിൽ, പ്രവീൺ എന്നിവർ സംസാരിച്ചു.