ആലുവ: എസ്.എൻ.ഡി.പി യോഗം മുപ്പത്തടം ശാഖ ചെമ്പഴന്തി കുടുംബ പ്രാർത്ഥന യൂണിറ്റ് 22-ാമത് വാർഷികവും കുടുംബസംഗമവും ആലുവ യൂണിയൻ പ്രസിഡന്റ് വി. സന്തോഷ് ബാബു ഉദ്ഘാടനം ചെയ്തു. ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മ ചൈതന്യ മുഖ്യപ്രഭാഷണം നടത്തി.
ശാഖാ പ്രസിഡന്റ് വി.കെ. ശിവൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി എ.എൻ. രാമചന്ദ്രൻ, വൈസ് പ്രസിഡന്റ് പി.ആർ. നിർമ്മൽകുമാർ, ശാഖാ സെക്രട്ടറി എ.ആർ. ശശി, പി.എസ്. അനിരുദ്ധൻ, എബി ബാബു, എം.ടി. ജോഷി തുടങ്ങിയവർ സംസാരിച്ചു. സൈക്കോളജിസ്റ്റ് എ.എൻ. സഖീർകുമാർ ക്ളാസെടുത്തു.