പറവൂർ: ആനച്ചാലിൽ തണ്ണീർത്തടവും നീർച്ചാലുകളും അനധികൃതമായി നികത്തുന്നതിനെതിരെ സി.പി.എം പറവൂർ, കളമശേരി ഏരിയാ കമ്മിറ്റികളുടെ നേതൃത്വത്തിൽ ബഹുജന മാർച്ച് നടത്തി. സംസ്ഥാന കമ്മിറ്റിഅംഗം എസ്. ശർമ്മ ഉദ്ഘാടനം ചെയ്തു. വി.പി. ഡെന്നി അദ്ധ്യക്ഷത വഹിച്ചു.
കെ.എസ്.കെ.ടി.യു സംസ്ഥാന ട്രഷറർ സി.ബി. ദേവദർശൻ, ജില്ലാ സെക്രട്ടറി ടി.സി. ഷിബു, കേരള കർഷകസംഘം ജില്ലാ സെക്രട്ടറി എം.സി. സുരേന്ദ്രൻ, സി.കെ. പരീത്, ടി.ആർ. ബോസ്, കെ.ബി. വർഗീസ്, എം.ബി. സ്യമന്തഭദ്രൻ, എം.കെ. ബാബു എന്നിവർ സംസാരിച്ചു. മന്നത്തുനിന്നാരംഭിച്ച മാർച്ച് തണ്ണീർത്തടം നികത്തുന്ന സ്ഥലത്ത് സമാപിച്ചു.