മൂവാറ്റുപുഴ: ലയൺസ് ക്ലബിന്റെ നേതൃത്വത്തിൽ സൗജന്യ നേത്ര പരിശോധനയും തിമിര ശസ്ത്രക്രിയ ക്യാമ്പും സംഘടിപ്പിച്ചു. ലയൺസ് ക്ലബ് ഹാളിൽ നടന്ന ക്യാമ്പിന് ആലുവ ഡോ. ടോണി ഫെർണാണ്ടസ് ആശുപത്രിയിലെ വിദഗ്ദ്ധ ഡോക്ടർമാർ നേതൃത്വംനൽകി. തിമിര ശസ്ത്രക്രിയ വേണ്ടവർക്ക് സൗജന്യ ശസ്ത്രക്രിയയും നടത്തും. ലയൺസ് ക്ലസ്റ്റർ ചെയർമാൻ പി.ജി. സുനിൽകുമാർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. സോൺ ചെയർമാൻ എൻ. ശിവദാസ് മുഖ്യാതിഥിയായി. മൂവാറ്റുപുഴ ലയൺസ് ക്ലബ് പ്രസിഡന്റ് ജോസ് വർക്കി കാക്കനാട്ട് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ജഗൻ ജെയിംസ്, എം.വി. ജോസ് തുടങ്ങിയവർ പ്രസംഗിച്ചു.