മൂവാറ്റുപുഴ: മൂവാറ്റുപുഴ ജനറൽ ഹോസ്പിറ്റലിൽ ആർ.ടി.പി.സി.ആർ ടെസ്റ്റിംഗ് സംവിധാനം ഇല്ലാതായിട്ട് മാസങ്ങളായി. ദിവസവും നിരവധി സാധാരണക്കാർ എത്തുന്ന ആശുപത്രിയിലാണ് ഇൗ സംവിധാനം ഇല്ലാതായിരിക്കുന്നത്. ആർ.ടി.പി.സി.ആർ പരിശോധന സംവിധാനം ഇല്ലാതായതിനാൽ മൂവാറ്റുപുഴ ജനറൽ ഹോസ്പിറ്റൽ മോർച്ചറിയിൽ പോസ്റ്റുമോർട്ടം ചെയ്യേണ്ടിവരുന്ന മൃതശരീരങ്ങളുടെ കൊവിഡ് പരിശോധനയ്ക്ക് കിലോമീറ്റർ അപ്പുറമുള്ള പരിശോധനാ കേന്ദ്രങ്ങളെ ആശ്രയിക്കേണ്ട സാഹചര്യമാണ് നിലവിലുള്ളത്. ഇതിനായി സാധാരണക്കാരന് വൻ സാമ്പത്തികച്ചെലവാണ് വരുന്നത്, സമയത്ത് പോസ്റ്റ്മോർട്ടം നടത്തി ബന്ധുമിത്രാദികൾക്ക് മൃതശരീരം വിട്ടു കിട്ടുന്നതിന് കഴിയാത്ത സാഹചര്യമാണ് നി​ലവി​ലുള്ളത്. പ്രശ്നം പരി​ഹരി​ക്കാൻ മൂവാറ്റുപുഴ ജനറൽ ഹോസ്പിറ്റലിലെ മാനേജിംഗ് കമ്മറ്റിയോ സ്ഥലത്തെ ജനപ്രതിനിധിയോ നഗരസഭയോ ഇടപെടൽ നടത്താത്തത് പ്രതിഷേധാർഹമാണന്ന് ഡി.വൈ.എഫ്.ഐ ബ്ലോക്ക് കമ്മിറ്റി ചൂണ്ടിക്കാട്ടി​.