പറവൂർ: വേദികളിൽ മത്സരങ്ങൾ സജീവമായതോടെ ജില്ലാ കലോത്സവത്തിന് ആതിഥേയത്വം വഹിക്കുന്ന മൂത്തകുന്നം ക്ഷേത്രാങ്കണവും സമീപത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പരിസരവും ഉത്സവ നഗരിയായി. രാവിലെ മുതൽ എല്ലാ വേദികളും മത്സരാർത്ഥികളാലും അദ്ധ്യാപകരാലും കലാസ്വാദകരാലും നിറഞ്ഞിരുന്നു. മോഹിനാട്ടം, കഥാപ്രസംഗം, ഒപ്പന, ദഫ്മുട്ട്, അറബനമുട്ട്,കഥകളി, പൂരക്കളി, ലളിതഗാനം, മാപ്പിളപ്പാട്ട് ശാസ്ത്രീയസംഗീതം എല്ലാ വേദിയിലും കാണികളുടെ നിറഞ്ഞ സാന്നിദ്ധ്യമുണ്ടായിരുന്നു. മോഹിനിയാട്ട മത്സരവും ഒപ്പനയുമെല്ലാം രാത്രിയിലേക്ക് നീണ്ടതോടെ നാട്ടുകാരും വേദികളിൽ സജീവമായി.