കളമശേരി : വിവിധ ആവശ്യങ്ങളുന്നയിച്ച് പ്രൊവിഡന്റ് ഫണ്ട് പെൻഷൻകാർ നടത്തുന്ന ഡൽഹി മാർച്ചിൽ പങ്കെടുക്കുന്നവർക്ക് യാത്രയയപ്പ് നൽകി. കളമശേരി മേഖലയിൽ നിന്നും പങ്കെടുക്കുന്ന എ.എം. യൂസഫ്, പി.എസ്.അഷ്റഫ്, വി.എം. പ്രഭാകരൻ എന്നിവർക്കാണ് മേഖലാ കമ്മിറ്റി യാത്രയപ്പ് നൽകിയത്. എ.എം.യൂസഫ് ഉദ്ഘാടനം ചെയ്തു. ഡി. ഗോപിനാഥൻനായർ അദ്ധ്യക്ഷനായി. കെ. ഗോപാലകൃഷ്ണപിള്ള, പി.എസ് അഷ്റഫ്, കെ.ആർ. ഉണ്ണിക്കൃഷ്ണൻ എന്നിവർ സംസാരിച്ചു.