d
ലഹരിയാവാം കളിയിടങ്ങളോട് ഗോൾഡ് ചലഞ്ച് ഉദ്ഘാടനം ഡിവൈഎഫ്ഐ തൃപ്പൂണിത്തുറ ബ്ലോക്ക് വൈസ് പ്രസിഡണ്ട് ലിജോ ജോർജ്

ചോറ്റാനിക്കര: ലഹരിക്കെതിരെ കേരള സർക്കാർ പ്രഖ്യാപിച്ച രണ്ടുകോടി ഗോൾ കാമ്പയിനോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഡി.വൈ.എഫ്.ഐ മുളന്തുരുത്തി മേഖലാ കമ്മി​റ്റി പെരുമ്പിള്ളിയിൽ സംഘടിപ്പിച്ച ഗോൾ ചലഞ്ച് ഡി.വൈ.എഫ്.ഐ തൃപ്പൂണിത്തുറ ബ്ലോക്ക് വൈസ് പ്രസിഡന്റ് ലിജോ ജോർജ് ഉദ്ഘാടനം ചെയ്തു.

മേഖലാ കമ്മിറ്റി അംഗം ബോണി ഫെക്സ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ മുളന്തുരുത്തി മേഖലാ സെക്രട്ടറി അരുൺ പോട്ടയിൽ, സി.പി.എം. ലോക്കൽ കമ്മിറ്റി അംഗം കെ.എം. അജയൻ , ഡി. വൈ.എഫ്.ഐ മേഖലാ കമ്മിറ്റി അംഗങ്ങളായ ജിലു എം.കെ. , അലീന തങ്കച്ചൻ , വിമൽ എം.സജി,വിഷ്ണു സാബു , ശരൺ ശശിധരൻ , ഹരികൃഷ്ണൻ എന്നിവർ സംസാരിച്ചു. ദേവദത്തൻ, ആഷിൻ അശോകൻ എന്നിവർ പെനാൽറ്റി ഷൂട്ട് ഔട്ട് മത്സരത്തിൽ യഥാക്രമം ഒന്നും രണ്ടും സ്ഥാനം നേടി.വിജയികൾക്ക് മേഖലാ സെക്രട്ടറി അരുൺ പോട്ടയിൽ സമ്മാനങ്ങൾ വിതരണം ചെയ്തു.