
മട്ടാഞ്ചേരി: കഴിഞ്ഞ ജൂണിൽ മട്ടാഞ്ചേരി ബസാർറോഡിൽ യുവാവിനെ മർദ്ദിക്കുകയും എയർഗൺ ഉപയോഗിച്ച് വെടിവയ്ക്കുകയുംചെയ്ത സംഭവത്തിൽ രണ്ട് യുവാക്കളെ മട്ടാഞ്ചേരി പൊലീസ് പിടികൂടി. ഫോർട്ടുകൊച്ചി തുരുത്തിയിൽ മുഹമ്മദ് മുഷ്താഖ് (28), നെല്ലുകടവിൽ നൗഫൽ (32)എന്നിവരാണ് അറസ്റ്റിലായത്.
കേരളത്തിലും തമിഴ്നാട്ടിലും കർണാടകയിലുമായി ഒളിവിലായിരുന്നു പ്രതികൾ. മട്ടാഞ്ചേരി പൊലീസ് ഇൻസ്പെക്ടർ തൃദീപ് ചന്ദ്രന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചുള്ള തെരച്ചിലിലാണ് പ്രതികൾ പിടിയിലായത്.
എസ്.ഐ. കെ.ആർ. രൂപേഷ്, എസ്.ഐ. പി.എ.മധുസൂദനൻ, എസ്.സി.പി.ഒ എഡ്വിൻ റോസ്, സി.പി.ഒ കെ.എ. അനീഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ റിമാൻഡ് ചെയ്തു.