പറവൂർ: റവന്യു ജില്ലാ കലോത്സവത്തിന്റെ രണ്ട് ദിനങ്ങളിലായി 76 ഇനങ്ങളിൽ മത്സരം പൂർത്തിയായപ്പോൾ 396 പോയിന്റോടെ എറണാകുളം ഉപജില്ല മുന്നിൽ. 363 പോയിന്റോടെ പറവൂർ ഉപജില്ല രണ്ടാമതും 337 പോയിന്റോടെ വൈപ്പിൻ ഉപജില്ല മൂന്നാമതുമാണ്. സ്കൂളുകളിൽ 119 പോയിന്റോടെ മൂവാറ്റുപുഴ സെന്റ് അഗസ്റ്റിൻസ് ഗേൾസ് എച്ച്.എസ്.എസ് മുന്നിലും 114 പോയിന്റോടെ എറണാകുളം സെന്റ് തെരേസാസ് സി.ജി.എച്ച്.എസ്.എസ് രണ്ടാമതും 111 പോയിന്റോടേ കോലഞ്ചേരി മൊറക്കാല സെന്റ് മേരീസ് എച്ച്.എസ്,എസ് മൂന്നാമതുമാണ്. യു.പി ജനറൽ എറണാകുളം ഉപജില്ല, ഹൈസ്കൂൾ ജനറൽ പറവൂർ ഉപജില്ല, എച്ച്.എസ്.എസ് ജനറൽ എറണാകുളം ഉപജില്ല, യു.പി സംസ്‌കൃതം പെരുമ്പാവൂർ ഉപജില്ല, എച്ച്.എസ് സംസ്‌കൃതം ആലുവ ഉപജില്ല, യു.പി അറബിക് പെരുമ്പാവൂർ ഉപജില്ല, എച്ച്.എസ് അറബിക് വൈപ്പിൻ ഉപജില്ല എന്നിവരാണ് മുന്നിൽ.