കൊച്ചി: ആനവേട്ടക്കേസിലെ മുഖ്യപ്രതി അജി ബ്രൈറ്റിനെ വനം വകുപ്പ് ഉദ്യോഗസ്ഥർ കസ്റ്റഡിയിൽ പീഡിപ്പിച്ചെന്ന കേസിൽ ഐ.എഫ്.എസ് ദമ്പതികളായ ടി.ഉമ, ആർ.കമലാഹർ എന്നിവരുൾപ്പെടെ എട്ടു പ്രതികൾക്ക് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്ത കേസിൽ ഇവരെ അറസ്റ്റ് ചെയ്‌താൽ ഓരോ ലക്ഷം രൂപയുടെ ബോണ്ടും തുല്യ തുകയ്ക്കുള്ള രണ്ട് ആൾ ജാമ്യവും വീതം വ്യവസ്ഥയിൽ വിട്ടയയ്ക്കണമെന്ന് ജസ്റ്റിസ് കെ. ബാബു നിർദ്ദേശിച്ചു. ഐ.എഫ്.എസ് ഉദ്യോഗസ്ഥൻ വിജയാനന്ദൻ, ഫോറസ്റ്റ് റേഞ്ച് ഓഫീസർമാരായ ടി.എസ്. മാത്യു, ജ്യോതിഷ്. ജെ. ഒഴയ്‌ക്കൽ, ഫോറസ്റ്റ് ഓഫീസർമാരായ ടി.ശ്രീജിത്ത്, ആർ.ബി.അരുൺകുമാർ, കെ.എസ്. അനുകൃഷ്‌ണൻ എന്നിവരാണ് മറ്റു പ്രതികൾ. ഉമയുടെ നേതൃത്വത്തിലുള്ള ടീം 2015 ജൂലായ് 11നാണ് അജി ബ്രൈറ്റിനെ അറസ്റ്റ് ചെയ്തത്.