കൊച്ചി: കേരളാ പ്ലാസ്റ്റിക് മാനുഫാക്ചറേഴ്സ് അസോസിയേഷൻ സിൽവർ ജൂബിലി ആഘോഷവും പൊതുയോഗവും ശനിയാഴ്ച വൈകിട്ട് ആറിന് അങ്കമാലി അഡ്ലക്സ് കൺവെൻഷൻ സെന്ററിൽ വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും. അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് എം.എസ്. ജോർജ് അദ്ധ്യക്ഷത വഹിക്കും. മന്ത്രി എം.ബി. രാജേഷ് മുഖ്യാതിഥിയായിരിക്കും. സിൽവർ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി പരിസ്ഥിതി സംരക്ഷണം നടത്തുന്ന വ്യക്തികൾക്കും സംഘടനകൾക്കും 50,000രൂപയും ഫലകവും അടങ്ങുന്ന പുരസ്കാരം നൽകും. കുസാറ്രിലെ പൊളിമർ കെമിസ്ട്രിയിൽ ഉന്നത മാർക്ക് വാങ്ങുന്ന വിദ്യാർത്ഥികൾക്ക് കാഷ് അവാർഡ് സമ്മാനിക്കും. വാർത്താസമ്മേളത്തിൽ ജനറൽ കൺവീനർ പി.ബി.ഐ മുഹമ്മദ് അഷ്റഫ്, എം.എസ്. ജോർജ്, ജനറൽ സെക്രട്ടറി ജെ.സുനിൽ എന്നിവർ പങ്കെടുത്തു.