pada
പടയണി

സ്‌മിത അനിൽകുമാറിന്റെ സംഗീതകച്ചേരി

കൊച്ചി: ഇടപ്പളളി ചങ്ങമ്പുഴ സാംസ്‌കാരിക കേന്ദ്രത്തിന്റെ ഒരു മാസം നീണ്ടു നിൽക്കുന്ന രജത ജൂബിലി ആഘോഷങ്ങൾക്ക് ഇന്ന് വൈകിട്ട് 6.30ന് മുൻ കൊച്ചി മേയറും കേന്ദ്രത്തിന്റെ സ്ഥാപക പ്രസിഡന്റുമായ കെ. ബാലചന്ദ്രൻ തിരിതെളിക്കും.
കേന്ദ്രം പ്രസിഡന്റ് പി. പ്രകാശ് ചടങ്ങിൽ അദ്ധ്യക്ഷനാകും. ഹൈബി ഈഡൻ എം.പി, ഉമ തോമസ് എം.എൽ.എ, മേയർ എം. അനിൽകുമാർ, കൗൺസിലർ ശാന്ത വിജയൻ, ജി.സി.ഡി.എ സെക്രട്ടറി അബ്ദുൾ മാലിക്ക്, ഡോ.സി.വി. മോഹൻബോസ് എന്നിവർ സംസാരിക്കും. തുടർന്ന് ഇരുമ്പനം മൃദുസ്പർശം സ്‌പെഷൽ സ്‌കൂളിലെ ഭിന്നശേഷി കുട്ടികൾ 'മൃദുലതരംഗം' കലാപരിപാടി അവതരിപ്പിക്കും.
നാളെ വൈകിട്ട് ആറിന് നടി സ്വാസിക വിജയൻ നൃത്തോത്സവം ഉദ്ഘാടനം ചെയ്യും. നടി നവ്യ നായർ ഭരതനാ‌ട്യം അവതരിപ്പിക്കും. ശനിയാഴ്ച വൈകിട്ട് 6.30 ന് ഡോ. നീന പ്രസാദിന്റെ മോഹിനിയാട്ടം. ഞായറാഴ്ച വൈകിട്ട് 6.30 ന് ശ്രീലക്ഷ്മി ഗോവർദ്ധന്റെ കുച്ചിപ്പുടി.

സൈമൺ ബ്രിട്ടോ രചിച്ച തടവറയും ചക്രക്കസേരയും നാടകത്തിന്റെ ആദ്യ അവതരണം, ചങ്ങമ്പുഴയും സാനുവും എന്ന നാടകം, സേതുവിന്റെ ചങ്ങമ്പുഴ പാർക്ക് എന്ന ചെറുകഥയെ ആസ്പദമായി രചിച്ച സിനിമ, മുതുകാട് മാജിക് അക്കാഡമിയുടെ മാജിക് ഷോ, നാടൻ പാട്ടുകൾ, കഥകളി, പൂരക്കളി, പടയണി, നങ്ങ്യാർക്കത്ത്, ബാലചന്ദ്രൻ ചുള്ളിക്കാടിന്റെയും ഡോ.സെബാസ്റ്റ്യൻ പോളിന്റെയും പ്രഭാഷണങ്ങൾ തുടങ്ങിയവ തുടർന്നുള്ള ദിവസങ്ങളിൽ അരങ്ങേറും.

കാഞ്ഞിരപ്പള്ളി അമലയുടെ' കട ലാസിലെ ആന", കോട്ടയം സുരഭിയുടെ "കാന്തം", കോട്ടയം ആവിഷ്കാരയുടെ "ദൈവം തൊട്ട ജീവിതം" എന്നീ നാടകങ്ങൾ അരങ്ങേറും.

മേയർ എം. അനിൽകുമാറിന്റെ പത്നി സ്മിത അനിൽകുമാർ 24 ന് വൈകിട്ട് 6.30 ന് സംഗീതകച്ചേരി അവതരിപ്പിക്കും. സ്മിത രണ്ടാം തവണയാണ് ഇവിടെ കച്ചേരി അവതരിപ്പിക്കുന്നത്. ജനുവരി ഒന്നിന് വൈകിട്ട് സമാപനസമ്മേളനം പ്രൊഫ. എം.കെ. സാനു ഉദ്ഘാടനം ചെയ്യും.