കോലഞ്ചേരി: സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും നടപ്പാക്കിയ മെഡിക്കൽ ഇൻഷ്വറൻസ് പദ്ധതി കോലഞ്ചേരി മെഡിക്കൽ കോളേജിലും നടപ്പാക്കണമെന്ന് കെ.എസ്.എസ്.പി.യു വടവുകോട് ബ്ലോക്ക്കൗൺസിൽ യോഗം ആവശ്യപ്പെട്ടു. വടവുകോട് പെൻഷൻഭവനിൽ ജില്ലാജോയിന്റ് സെക്രട്ടറി സി.ടി. ഉലഹന്നാൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എം.കെ. കൃഷ്ണൻ അദ്ധ്യക്ഷനായി. സെക്രട്ടറി എം.കെ. രാജൻ റിപ്പോർട്ട് അവതരിപ്പിച്ചു. ജോസ് വി. ജേക്കബ്, എം.ഒ. ജോൺ, വി.എം. ഏലിയാമ്മ, കെ.എസ്. എബ്രഹാം തുടങ്ങിയവർ സംസാരിച്ചു.