അങ്കമാലി: മൂക്കന്നൂർ ഗ്രാമപഞ്ചായത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളെയും യുവജന സംഘടനകളെയും പങ്കെടുപ്പിച്ചുകൊണ്ട് മയക്കുമരുന്ന് വിപത്തിനെതിരെ മൂക്കന്നൂർ വികസനസമിതിയുടെ നേതൃത്വത്തിൽ ഒരുവർഷം നീണ്ടുനിൽക്കുന്ന പരിപാടികൾ സംഘടിപ്പിക്കും. നാളെ മൂക്കന്നൂർ സഹകരണബാങ്ക് ഓഡിറ്റോറിയത്തിൽ രാവിലെ 9.30 മുതൽ 11.30 വരെ ബോധവത്കരണ ക്ലാസ് നടക്കും. പ്രവർത്തനോദ്ഘാടനം ഗോപിനാഥ് മുതുകാട് നിർവഹിക്കും. മൂക്കന്നൂർ വികസനസമിതി ചെയർമാൻ പി.പി. ബേബി അദ്ധ്യക്ഷത വഹിക്കും. റോജി എം. ജോൺ എം.എൽ.എ, മൂക്കന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിജു പാലാട്ടി തുടങ്ങിയവർ മുഖ്യാതിഥികളാകും. പത്രസമ്മേളനത്തിൽ മൂക്കന്നൂർ വികസനസമിതി ചെയർമാൻ പി.പി. ബേബി, വികസനസമിതി സെക്രട്ടറി ബെസ്റ്റിൻ ജോസ്, കൺവീനർ നിജോ ജോസഫ് തുടങ്ങിയവർ പങ്കെടുത്തു.