കോലഞ്ചേരി: പിന്നാക്ക വിഭാഗവിദ്യാർത്ഥികൾക്ക് നൽകിയിരുന്ന സ്‌കോളർഷിപ്പുകൾ നിറുത്തലാക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനം പിൻവലിക്കണമെന്ന് ഒ.ബി.സി കോൺഗ്രസ് കുന്നത്തുനാട് നിയോജകമണ്ഡലം കമ്മിറ്റിയോഗം ആവശ്യപ്പെട്ടു. സംസ്ഥാന വൈസ്ചെയർമാൻ കെ.ഡി. ഹരിദാസ് ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം ചെയർമാൻ പി.ആർ. ബിജു അദ്ധ്യക്ഷനായി. ജില്ലാചെയർമാൻ ബാബു ആന്റണി, സംസ്ഥാന സെക്രട്ടറിമാരായ വി.പി. സതീശൻ, കെ.എസ്. അനിൽകുമാർ, സി.കെ. സക്കീർ ഹുസൈൻ, ജില്ലാ വൈസ്‌ചെയർമാൻ കെ.എൻ. മോഹനൻ, സെക്രട്ടറി കെ.കെ. നാരായൺദാസ്, വി.എ. അസൈനാർ തുടങ്ങിയവർ സംസാരിച്ചു.