കോലഞ്ചേരി: തിരുവാണിയൂർ - പറമ്പാത്തുപടി - പിറവം റോഡിൽ ചതിക്കുഴികൾ വർദ്ധിച്ചു. പൊതുമരാമത്തുവകുപ്പ് ആറുവർഷംമുമ്പ് ബി.എംബി.സി നിലവാരത്തിൽ ടാർചെയ്ത റോഡാണിത്. തിരുവാണിയൂർ തിയേറ്റർപടി, ലക്ഷംവീട് കോളനിപ്പടി, പഴുക്കാമറ്റം, പള്ളിപ്പടി തുടങ്ങിയ സ്ഥലങ്ങളിലാണ് കുഴികൾ കൂടുതൽ അപകടമുണ്ടാക്കുന്നത്. സ്ഥിരമായി യാത്രചെയ്യുന്ന ഇരുചക്രവാഹന യാത്രക്കാർപോലും രാത്രികാലങ്ങളിൽ അപകടത്തിൽപ്പെടുന്നുണ്ട്. മഴപെയ്താൽ കുഴിയിൽ വെള്ളംനിറയുന്നതോടെ കുഴിയുടെ ആഴം മനസിലാക്കാതെയാണ് വാഹനങ്ങൾ അപകടത്തിൽപ്പെടുന്നത്.
ടാറിട്ടതിനുശേഷം അറ്റകുറ്റപ്പണി റോഡിൽ നടത്തിയിട്ടില്ലെന്നും എത്രയുംവേഗം കുഴികളടയ്ക്കുവാൻ നടപടിയെടുക്കണമെന്നും യാത്രക്കാർ ആവശ്യപ്പെട്ടു.