m
മുടക്കുഴ ഗ്രാമപഞ്ചായത്തിൽ തൊഴിലുറപ്പ് പദ്ധതി പ്രകാരം ആരംഭിച്ച മുടക്കുഴ വലിയതോട്ടിൽ നീരുറവ പദ്ധതിയും നീർത്തട നടത്തവും പഞ്ചായത്ത് പ്രസിഡന്റ് പി.പി. അവറാച്ചൻ ഉദ്ഘാടനം ചെയ്യുന്നു

കുറുപ്പംപടി: മുടക്കുഴ ഗ്രാമപഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരം ആരംഭിച്ച സമഗ്ര നീർത്തട പദ്ധതിയുടെ ഭാഗമായി മുടക്കുഴ വലിയതോട്ടിൽ നീരുറവ പദ്ധതിയും നീർത്തട നടത്തവും പഞ്ചായത്ത് പ്രസിഡന്റ് പി.പി. അവറാച്ചൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് റോഷ്നി എൽദോ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗം ജോസ് എ. പോൾ, അസി.സെക്രട്ടറി കെ.ആർ. സേതു, അസി.എൻജിനിയർ ഷിബി, ഓവർസീയർ ജയശ്രീ, സൗമ്യ, ഗ്രീഷ്മ എന്നിവർ പ്രസംഗിച്ചു