കൂത്താട്ടുകുളം: സി.ജെ സ്മാരക ലൈബ്രറിയും കൂത്താട്ടുകുളം നഗരസഭയും സംയുക്തമായി സിമ്പോസിയം സംഘടിപ്പിച്ചു. ഇന്ത്യൻ ജനാധിപത്യം നേരിടുന്ന വെല്ലുവിളികൾ എന്ന വിഷയത്തെ അടിസ്ഥാനമാക്കി ലൈബ്രറി ഹാളിൽ നടത്തിയ സിമ്പോസിയം ജില്ലാ ലൈബ്രറി കൗൺസിൽ അംഗം പി.ബി. രതീഷ് ഉദ്ഘാടനം ചെയ്തു സി. ജെ സ്മാരക ലൈബ്രറി ചെയർമാൻ അനിൽ കരുണാകരൻ അദ്ധ്യക്ഷതവഹിച്ചു. നഗരസഭ വൈസ് ചെയർപേഴ്സൺ അംബിക രാജേന്ദ്രൻ, സണ്ണി കുര്യാക്കോസ്, മരിയ ഗൊരേത്തി, പ്രിൻസ് പോൾ ജോൺ, ജോൺ എബ്രാഹം, പി.സി. ഭാസ്കരൻ, ബേബി കീരാന്തടം, ജിഷ രഞ്ജിത്ത്, ജിജി ഷാനവാസ്, ഷാമോൾ സുനിൽ, സുമ വിശ്വംഭരൻ,സി.എൻ. പ്രഭകുമാർ, പ്രേംനാഥ് തുടങ്ങിയവർ സംസാരിച്ചു,