mswarrier
കിടങ്ങൂർ വി.ടി.സ്മാരക ട്രസ്റ്റ് ഹാളിൽ നടന്ന എം.എസ്.വാര്യർ അനുസ്മരണം കേരള ബാങ്ക് ചെയർമാൻ ഗോപി കോട്ടമുറിക്കൽ ഉദ്ഘാടനം ചെയ്യുന്നു

അങ്കമാലി: പുരോഗമന കലാസാഹിത്യസംഘം തുറവൂർ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നാടകനടൻ എം.എസ്. വാരിയർ അനുസ്മരണം സംഘടിപ്പിച്ചു. കേരള ബാങ്ക് ചെയർമാൻ ഗോപി കോട്ടമുറിക്കൽ സമ്മേളനം ഉദ്ഘാടനം ചെയ്തു. ശ്രീമൂലനഗരം മോഹനൻ മുഖ്യപ്രഭാഷണം നടത്തി. സ്വാഗതസംഘം ചെയർമാൻ കെ.പി. രാജൻ അദ്ധ്യക്ഷത വഹിച്ച. സംഘം അങ്കമാലി ഏരിയാ സെക്രട്ടറി ഷാജി യോഹന്നാൻ, വി.ടി ട്രസ്റ്റ് സെക്രട്ടറി കെ.എൻ. വിഷ്ണു, അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സീലിയ വിന്നി, കെ.കെ. സുരേഷ്, കെ.കെ. ശിവൻ എന്നിവർ പ്രസംഗിച്ചു.