കൊച്ചി: ശ്രീനാരായണ എംപ്ളോയീസ് ഫോറം, പെൻഷനേഴ്സ് കൗൺസിൽ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ജില്ലയിലെ 9 യൂണിയനുകളിലെ പ്രതിനിധികളുടെ സമ്മേളനം പാലാരിവട്ടം കണയന്നൂർ യൂണിയൻ ഹാളിൽ 4ന് നടക്കും. ഉച്ചയ്ക്ക് 2ന് കണയന്നൂർ യൂണിയൻ ചെയർമാൻ മഹാരാജ ശിവാനന്ദൻ ഉദ്ഘാടനം ചെയ്യും. പെൻഷനേഴ്സ് കൗൺസിൽ ജില്ലാ പ്രസിഡന്റ് പി.ആർ. ജയചന്ദ്രൻ അദ്ധ്യക്ഷനാകും. എംപ്ളോയീസ് ഫോറം പ്രസിഡന്റ് എസ്.അജുലാൽ, ട്രഷറർ ഡോ.എസ് വിഷ്ണു, ശ്രീനാരായണ പെൻഷനേഴ്സ് കൗൺസിൽ സെക്രട്ടറി കെ.എം. സജീവ്, ട്രഷറർ ഡോ.ആർ. ബോസ് തുടങ്ങിയവർ സംഘടന സന്ദേശം നൽകും. വിവിധ യൂണിയൻ ഭാരവാഹികളും പോഷകസംഘടനാ ഭാരവാഹികളും പങ്കെടുക്കും.