അങ്കമാലി: അങ്കമാലി നഗരസഭ ഇരുപത്തിനാലാം വാർഡിൽ ഹരിതമിത്രം സ്മാർട്ട് ഗാർബേജ് മോണിറ്ററിംഗ് സിസ്റ്റം ആപ്പിനു വേണ്ടിയുള്ള ക്യു.ആർ കോഡ് പതിക്കൽ പൂർത്തിയായി. വാർഡിലെ വീടുകളും സ്ഥാപനങ്ങളും അടക്കം 847 ഇടങ്ങളിലായി ക്യു.ആർ കോഡ് പതിച്ചലിസ്റ്റ് ഇൻവിജിലേറ്റർമാർ നഗരസഭാ ചെയർമാൻ റെജി മാത്യുവിന് കൈമാറി. കൗൺസിലർ ലക്സി ജോയ് അദ്ധ്യക്ഷതവഹിച്ചു. നഗരസഭാ ഹെൽത്ത് സൂപ്രണ്ട് എം.എൻ. നൗഷാദ്, ഹെൽത്ത് ഇൻസ്പെക്ടർ പി.എം. ഷിയാസുധിൻ, ജെ.എച്ച്.ഐ പ്രദീപ് ടി. രംഗൻ, മുഹമ്മദ് ഹുനൈഡ്, ഷൈനി ക്രിസ്റ്റഫർ, ഷാന്റി സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു.