അങ്കമാലി: ക്ഷേമനിധി ആനുകൂല്യങ്ങൾ വർദ്ധിപ്പിക്കുക, ആധാരം എഴുത്ത് തൊഴിൽ സംരക്ഷിക്കുക, ആധാരമെഴുത്ത് തൊഴിൽ ആധാരമെഴുത്തുകാരിൽത്തന്നെ നിഷിപ്തമാക്കുക, ഫെയർ വാല്യു അപാകതകൾ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ഓൾ കേരള ഡോക്യുമെന്റ് റൈറ്റേഴ്സ് ആൻഡ് സ്ക്രൈബേഴ്സ് അസോസിയേഷൻ അങ്കമാലി യൂണിറ്റിന്റെ നേതൃത്വത്തിൽ അങ്കമാലി സബ് രജിസ്ട്രാർ ഓഫീസിലേക്ക് മാർച്ചും ധർണ നടത്തി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനി ജോർജ് ഉദ്ഘാടനം ചെയ്തു. അസോ. യൂണിറ്റ് പ്രസിഡന്റ് എ.ബി. രഘുനാഥ് അദ്ധ്യക്ഷനായി. ജില്ലാ പ്രസിഡന്റ് എ.കെ. അനിൽകുമാർ, യൂണിറ്റ് സെക്രട്ടറി എ.എം. രാജേഷ്, ട്രഷറർ പി.വി. ഫിലിപ്പോസ്, ഇ.കെ. പത്മകുമാർ എന്നിവർ സംസാരിച്ചു.