appeal
അപ്പീലുകൾ

പറവൂർ: ജില്ലാ കലോത്സവം മൂന്ന് ദിനം പിന്നിട്ടതോടെ അപ്പീലുകളുടെ എണ്ണം പെരുകി. മൂന്നാം ദിനം ഉച്ചവരെ 52 അപ്പീലുകളാണ് ലഭിച്ചത്. 32 എണ്ണം ലഭിച്ച ഹൈസ്‌കൂൾ വിഭാഗമാണ് അപ്പീലിൽ മുന്നിൽ. 19 അപ്പീലുകളുമായി ഹയർ സെക്കൻഡറി തൊട്ടുപിന്നിലുണ്ട്. യു.പിയിൽ ഒരെണ്ണം മാത്രമേ ഫയൽ ചെയ്തിട്ടുള്ളു.

എച്ച്.എസ് വിഭാഗം നാടകത്തിലാണ് അപ്പീലുകൾ കൂടുതൽ. നൃത്ത ഇനങ്ങളാണ് രണ്ടാമത്. ഫലപ്രഖ്യാപനത്തിന് ഒരു മണിക്കൂർ പിന്നാലെ നൽകേണ്ട അപ്പീലുകളുടെ ഹിയറിംഗ് ഒരാഴ്ചയ്ക്ക് ശേഷമാകും നടക്കുക. ഒരു അപ്പീലിന് 2,000 രൂപയാണ് ഫീസ്.

മുൻപ് 500 രൂപയായിരുന്ന ഫീസാണ് 2,000 ആക്കി ഉയർത്തിയത്.