 
തൃപ്പൂണിത്തുറ: രജിസ്ട്രേഷൻ വകുപ്പിൽ ടെമ്പലേറ്റ് സംവിധാനം നടപ്പാക്കുന്നതിനെതിരെ ആധാരം എഴുത്തു അസോസിയേഷന്റെ നേതൃത്വത്തിൽ തൃപ്പൂണിത്തുറ രജിസ്ട്രാഫീസിനു മുൻപിൽ നടത്തിയ ധർണ മുനിസിപ്പൽ വൈസ് ചെയർമാൻ കെ.കെ. പ്രദീപ്കുമാർ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് എം.എം. ആന്റണി അധ്യക്ഷത വഹിച്ചു. ജില്ല കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി ആർ.വേണുഗോപാൽ, ആധാരം എഴുത്തു അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് കെ.ജി. ഇന്ദു കലാധരൻ, ചന്ദ്രൻ മൂരേക്കാട്ട്, രാഘവൻ തുടങ്ങിയവർ സംസാരിച്ചു.