അങ്കമാലി: ഡീ പോൾ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സയൻസ് ആൻഡ് ടെക്നോളജിയിൽ ഡിഗ്നിറ്റോ ഇന്റർ കൊളീജിയേറ്റ് ഫെസ്റ്റ് 1,2 തീയതികളിൽ നടക്കും. 15 വേദികളിലായി 32 ഇനങ്ങളിൽ മത്സരങ്ങൾ നടക്കും. മൂന്നുലക്ഷം രൂപയോളം വരുന്ന സമ്മാനങ്ങൾ വിജയികൾക്ക് നൽകും. രണ്ടു ദിവസങ്ങളിലായി നടക്കുന്ന ഫെസ്റ്റിന്റെ ഉദ്ഘാടന ചടങ്ങിൽ റോജി എം. ജോൺ എം.എൽ.എ, ചലച്ചിത്രതാരം ഡെയിൻ ഡേവിസ് എന്നിവർ പങ്കെടുക്കും.