anganavadi
നവീകരിച്ച കുര്യൻമല അങ്കണവാടി നഗരസഭ ചെയർമാൻ പി.പി. എൽദോസ് ഉദ്ഘാടനം ചെയ്യുന്നു

മൂവാറ്റുപുഴ: നവീകരിച്ച കുര്യൻമല അങ്കണവാടി പത്താം നമ്പരിന്റെ ഉദ്ഘാടനം നഗരസഭാ ചെയർമാൻ പി.പി. എൽദോസ് നിർവഹിച്ചു. കൗൺസിലർ അമൽ ബാബു അദ്ധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ പി.എം. അബ്ദുൾ സലാം, നിസ അഷറഫ്, കൗൺസിലർമാരായ അസംബീഗം,നെജിലഷാജി, പി.വി. രാധാക്യഷ്ണൻ, ജോർജ് ജോളി മണ്ണൂർ, ജാഫർ സാദിക്ക്, കെ.കെ. സുബൈർ, ആശാവർക്കർ സിന്ധു സുരേഷ്, അങ്കണവാടി ടീച്ചർ കെ.കെ. ശാന്തമ്മ എന്നിവർ സംസാരിച്ചു.