ആലുവ: ചൊവ്വരയിൽ ബൈക്കിൽനിന്നുവീണ് ആലുവ സ്വദേശി അഷ്‌കർ (28), കരിമുകളിൽ കാറിടിച്ച് കുട്ടമശേരി എടമനയിൽ ലത്തീഫ് (65), അമ്പാട്ടുകാവിൽ കാർ കാലിൽ കയറി അമ്പാട്ടുകാവ് തട്ടാംപറമ്പിൽ ആദിത്യൻ (17) എന്നിവരെ പരിക്കുകളോടെ ആലുവ കാരോത്തുകുഴി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.