മൂവാറ്റുപുഴ: 29 കോടിരൂപമുടക്കി നഗര റോഡുകളുടെ പുനർനിർമ്മാണത്തിനുള്ള ടെൻഡർ നടപടികൾ പൂർത്തിയായി.

റോഡ് നിർമ്മാണത്തിനായി 23 കോടിയും യൂട്ടിലിറ്റി ഷിഫ്റ്റിംഗിനായി 6 കോടിയുമാണ് അനുവദിച്ചിരിക്കുന്നത്. റോഡ് നിർമ്മാണകരാർ നടപടികൾ പൂർത്തിയാക്കി. നിർമ്മാണങ്ങളുമായി ബന്ധപ്പെട്ട പ്രാഥമിക ജോലി തുടങ്ങുവാൻ കരാറുകാരന് സർക്കാർ നിർദ്ദേശം നൽകിയതായി ഡോ. മാത്യു കുഴൽനാടൻ എം. എൽ. എ അറിയിച്ചു. ഡി.പി.ആറിൽ കാതലായ മാറ്റംവരുത്തിയാണ് നഗര വികസനം നടപ്പിലാക്കുന്നത്. വൈദ്യതി - ജല വിതരണ സംവിധാനങ്ങൾക്കായി പ്രത്യേക ഡക്റ്റുകൾ സ്ഥാപിക്കും. റോഡ് നിർമ്മാണത്തിന് മുന്നോടിയായി വൈദ്യുതി പോസ്റ്റുകളും വാട്ടർകണക്ഷനും ഷിഫ്റ്റു ചെയ്യുന്ന നടപടി വേഗത്തിലാക്കാൻ ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദേശം നൽകി.