bharatha
മഴവില്ലഴകോടെ ഭരതനാട്യം

പറവൂർ: കലോത്സവത്തിന്റെ മൂന്നാം ദിനത്തിൽ മഴവില്ലഴകോടെ നിറഞ്ഞു നിന്നത് ഭാവരാഗതാളലയങ്ങളുടെ സമന്വയമായ ഭരതനാട്യം. യു.പി, ഹൈസ്‌കൂൾ വിഭാഗങ്ങളിൽ പാട്ടുകളുടെ ആവർത്തനം ഉണ്ടായെങ്കിലും ഹയർ സെക്കൻഡറി വിഭാഗം ഇതിന്റെ കണക്ക് തീർത്തു.

മത്സരാർത്ഥിയുടെ കണ്ണൊന്നടഞ്ഞു തുറന്നാലോ കൈവിരലൊന്നനങ്ങിയാലോ ഒക്കെ ആശയങ്ങൾ പകരുന്ന ഭരതനാട്യം രാത്രിയിലും നിറഞ്ഞ സദസിനു മുന്നിലാണ് അവതരിപ്പിക്കപ്പെട്ടത്.

ശ്രീകൃഷ്ണന്റെ അവതാര വർണനകളും ശിവന്റെ നടന ഭേദങ്ങളും സീതാസ്വയംവരവുമെല്ലാം വേദിയിലെത്തി. അത്ഭുതപ്പെടുത്തുന്ന വഴക്കത്തോടെ ലയ ലാസ്യ ഭാവങ്ങളുടെയും രാഗതാളങ്ങളുടെയും സമന്വയമായി മാറുകയായിരുന്നു ഭരതനാട്യ വേദി.

പല വർണങ്ങൾ വേദിയിൽ നിറഞ്ഞാടി. ശിവനും വിഷ്ണുവും സുബ്രഹ്മണ്യനും രാമനുമെല്ലാം വേദിയിൽ എത്തി​.