muthalib
കോൺഗ്രസ് കളമശേരി ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് വി.കെ. ഷാനവാസ് നയിക്കുന്ന പൗര വിചാരണ യാത്ര ഉളിയന്നൂരിൽ കെ.പി.സി.സി ജനറൽ സെക്രട്ടറി ബി.എ. അബ്ദുൽ മുത്തലിബ് ഉദ്ഘാടനം ചെയ്യുന്നു

ആലുവ: കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധനയത്തിനെതിരെ കോൺഗ്രസ് കളമശേരി ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് വി.കെ. ഷാനവാസ് നയിക്കുന്ന പൗരവിചാരണ യാത്രയുടെ കടുങ്ങല്ലൂർ, ഏലൂർ മണ്ഡലത്തിലെ പര്യടനം ഉളിയന്നൂർ മനാർ കവലയിൽ കെ.പി.സി.സി ജനറൽ സെക്രട്ടറി ബി.എ. അബ്ദുൽ മുത്തലിബ് ഉദ്ഘാടനം ചെയ്തു.

കടുങ്ങല്ലൂർ ഈസ്റ്റ് മണ്ഡലം പ്രസിഡന്റ് വി.ജി. ജയകുമാർ അദ്ധ്യക്ഷത വഹിച്ചു.

ഡി.സി.സി ഭാരവാഹികളായ കെ.കെ. ജിന്നാസ്, ജോസഫ് ആന്റണി, കെ.വി. പോൾ, ലിസി ജോർജ്, കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുരേഷ് മുട്ടത്തിൽ, ജാഥാ മാനേജർ മധു പുറക്കാട്, അസീസ് ഉളിയന്നൂർ, മണ്ഡലം പ്രസിഡന്റുമാരായ നാസർ എടയാർ, കെ.ഐ. ഷാജഹാൻ, പി.എം. നജീബ്, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിമാരായ ജിൻഷാദ് ജിന്നാസ്, നൗഫൽ കയന്റിക്കര എന്നിവർ പ്രസംഗിച്ചു.